ഏഴ് ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച തെക്കേക്കര പടിഞ്ഞാറ്റിറോഡ് ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ലക്ഷ്മിക്കുട്ടിയുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രി മുഹമ്മദ് ചെറൂട്ടി ഉദ്ഘാടനം ചെയ്യുന്നു….കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വേളയിൽ ഏറ്റവും അധികം വിമർശനങ്ങളും ആക്ഷേപങ്ങളും കേൾക്കേണ്ടി വന്ന റോഡാണ് തെക്കേക്കര പടിഞ്ഞാറ്റിറോഡ്. തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ആദ്യം ആ റോഡിന് ഫണ്ട് അനുവദിക്കുമെന്ന് അവർക്ക് ഉറപ്പ് നൽകിയിരുന്നു.ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പറും വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായി മുസ്തഫ വറോടൻ്റെ ശ്രദ്ധയിൽ ഇക്കാര്യം പെടുത്തുകയും അദ്ദേഹം ഏഴ് ലക്ഷം രൂപ ആ റോഡിന് അനുവദിക്കുകയും ചെയ്തു.മെമ്പറുടെ ഫണ്ടിൽ നിന്നും മൂന്ന് ലക്ഷം രൂപയും ആ റോഡിന് വകയിരുത്തി.ഇന്ന് ആ റോഡിൻ്റെ ഉദ്ഘാടനമായിരുന്നു.ബഹുമാനപ്പെട്ട ബ്ലോക്ക് മെമ്പർ മുസ്തഫാക്കയോട് ഹൃദയം നിറഞ്ഞ നന്ദി ഈ അവസരത്തിൽ അറിയിക്കുകയാണ്….