
കുമരംപുത്തൂരിലെ രാഷ്ട്രീയ സാംസ്‌കാരിക കായിക മേഖലയിലെ നിറസാന്നിധ്യമായിരുന്ന സഖാവ് ടി കെ ഷെരീഫ് ഓർമ്മയായിട്ട് ഫെബ്രുവരി 3 ന് രണ്ട് വർഷം തികയുകയാണ്.സഖാവിന്റെ ഓർമ്മകൾ നിലനിർത്താൻ നിരവധി പരിപാടികൾ നടത്താൻ ആലോചിച്ചുവെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തിൽ ചുരുങ്ങിയ പരിപാടികൾ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഫെബ്രുവരി 2,3 തിയതികളിൽ രക്‌തദാനവും ഫെബ്രുവരി 3ന് കുമരംപുത്തൂരിൽ പ്രഭാതഭേരിയും വൈകുന്നേരം വെർച്വൽ അനുസ്മരണവും നടത്തും.
