ഏഴ് ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച തെക്കേക്കര പടിഞ്ഞാറ്റിറോഡ് ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ലക്ഷ്മിക്കുട്ടിയുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രി മുഹമ്മദ് ചെറൂട്ടി ഉദ്ഘാടനം ചെയ്യുന്നു….കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വേളയിൽ ഏറ്റവും അധികം വിമർശനങ്ങളും ആക്ഷേപങ്ങളും കേൾക്കേണ്ടി വന്ന റോഡാണ് തെക്കേക്കര പടിഞ്ഞാറ്റിറോഡ്. തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ആദ്യം ആ റോഡിന് ഫണ്ട് അനുവദിക്കുമെന്ന് അവർക്ക് ഉറപ്പ് നൽകിയിരുന്നു.ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പറും വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായി മുസ്തഫ വറോടൻ്റെ ശ്രദ്ധയിൽ ഇക്കാര്യം പെടുത്തുകയും അദ്ദേഹം ഏഴ് ലക്ഷം രൂപ ആ റോഡിന് അനുവദിക്കുകയും ചെയ്തു.മെമ്പറുടെ ഫണ്ടിൽ നിന്നും മൂന്ന് ലക്ഷം രൂപയും ആ റോഡിന് വകയിരുത്തി.ഇന്ന് ആ റോഡിൻ്റെ ഉദ്ഘാടനമായിരുന്നു.ബഹുമാനപ്പെട്ട ബ്ലോക്ക് മെമ്പർ മുസ്തഫാക്കയോട് ഹൃദയം നിറഞ്ഞ നന്ദി ഈ അവസരത്തിൽ അറിയിക്കുകയാണ്….

കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് ചക്കരക്കുളമ്പിൽ താമസിക്കുന്ന പടിഞ്ഞാറ്റി വീട്ടിൽ മുഹമ്മദ് മുബാറക് എന്ന 24 വയസ്സുള്ള ചെറുപ്പക്കാരൻ ഇരു വൃക്കകളും തകരാറിലായി ചികിത്സാ സഹായം തേടുകയാണ്.അദ്ദേഹത്തിൻ്റെ മാതാവ് വൃക്ക നൽകാൻ തയ്യാറാണ്.പക്ഷെ ഭീമമായ സംഖ്യ ചികിത്സക്കായി ആവശ്യമാണ്.മദ്രസാ അദ്ധ്യാപകനായ യുവാവിൻ്റേയും തൊഴിലുറപ്പ് തൊഴിലാളിയായ മാതാവിൻ്റേയും വരുമാനം നിത്യ ചെലവിന് തന്നെ തികയാതെ വന്നിരിക്കുകയാണ്.അദ്ദേഹത്തിൻ്റെ ചികിത്സക്ക് പണം കണ്ടെത്തുന്നതിനു വേണ്ടി നാട്ടുകാരുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപികരിക്കുകയും കുമരംപുത്തൂർ SBI ബാങ്കിൽ ഒരു അക്കൗണ്ട് തുടങ്ങുകയും ചെയ്തിട്ടുണ്ട്.ആയതിനാൽ ഈ ചികിത്സാ ധനസഹായത്തിലേക്ക് മുഴുവൻ നല്ല മനസ്സുകളുടേയും സഹായ സഹകരണങ്ങളും പിന്തുണയും ഉണ്ടാകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു….സ്നേഹപൂർവ്വം.മുഹമ്മദ് ഷമീർ ടി.കെമെമ്പർ എട്ടാം വാർഡ്കുമരംപുത്തൂർph: 9061617588

കുമരംപുത്തൂരിലെ രാഷ്ട്രീയ സാംസ്‌കാരിക കായിക മേഖലയിലെ നിറസാന്നിധ്യമായിരുന്ന സഖാവ് ടി കെ ഷെരീഫ് ഓർമ്മയായിട്ട് ഫെബ്രുവരി 3 ന് രണ്ട് വർഷം തികയുകയാണ്.സഖാവിന്റെ ഓർമ്മകൾ നിലനിർത്താൻ നിരവധി പരിപാടികൾ നടത്താൻ ആലോചിച്ചുവെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തിൽ ചുരുങ്ങിയ പരിപാടികൾ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഫെബ്രുവരി 2,3 തിയതികളിൽ രക്‌തദാനവും ഫെബ്രുവരി 3ന് കുമരംപുത്തൂരിൽ പ്രഭാതഭേരിയും വൈകുന്നേരം വെർച്വൽ അനുസ്മരണവും നടത്തും.

റിപ്പബ്ലിക് ഡേ.വട്ടമ്പലം GLP സ്കൂളിലും വടക്കേമടം അംഗനവാടിയിലും ദേശീയ പതാക ഉയർത്തി….